കൊടോം ബേളൂർ ഗ്രാമപഞ്ചായത്ത് ചുള്ളിക്കര വെള്ളരികുണ്ട് താമസിക്കുന്ന മുൻ. കോടോം ബേളൂർ സിഡിഎസ് ചെയർപേഴ്സൻ ആയിരുന്ന ലളിതാ സുകുമാരൻ മഞ്ഞപ്പിത്തം ബാധിച്ച് കരൾ പൂർണമായും പ്രവർത്തനരഹിതമായി മംഗലാപുരം K S ഹെഗ്ഡെ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണ്. നിലവിൽ ഡോക്ടർമാരുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ ഇനി ലളിതയുടെ ജീവൻ നിലനിർത്തണമെങ്കിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് പറഞ്ഞത് നിർധന കുടുംബത്തിൽപ്പെട്ട ലളിതയുടെ കുടുംബത്തെ സംബന്ധിച്ച് ഇത് താങ്ങാവുന്നതിൽ അപ്പുറമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ മനോജിന്റെ നേതൃത്വത്തിൽ ചുള്ളികരയിൽ യോഗം വിളിക്കുകയും. ചികിത്സ സഹായ സമിതി രൂപീകരിക്കുകയും ചെയ്തു.
ഭാരവാഹികൾ
ആൻസി ജോസഫ് – ചെയർ പേഴ്സൺ 
സിനു കുര്യാക്കോസ് – കൺവീനർ
ഷാബു കെ വി – ട്രഷറർ
രക്ഷാധികാരികളായി. ശ്രീജ P- കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ്.
P ദാമോദരൻ – കോടോം ബേളൂർ വൈസ് പ്രസിഡണ്ട്.
പി വി ശ്രീലത പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം
പി ഗോപി കള്ളാർ പഞ്ചായത്ത് അംഗം
ജോസ് പുതുശ്ശേരി കാലായി ൽ- കള്ളാർ ഗ്രാമ പഞ്ചായത്ത് മെമ്പർകമ്മിറ്റി ഭാരവാഹികൾ മംഗലാപുരം ആശുപത്രി ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് ലളിതയെ മാറ്റണമെന്നും ഓപ്പറേഷൻ ചെലവിനായി ഏകദേശം 40 ലക്ഷം രൂപയോളം വേണ്ടിവരും എന്നാണ് അറിയിച്ചു . ലളിതയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി സാമ്പത്തികം ആളുകളുടെയും നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും, വ്യാപാരി സുഹൃത്തുക്കളുടെയും, ടാക്സി, ചുമട്ട്, കുടുംബശ്രീ പ്രവർത്തകർ സഹകരണതാൽ പണം പിരിച്ചു നൽകുവാൻ
കമ്മിറ്റി ഭാരവാഹികളുടെ പേരിൽ ഒടയംചാൽ ഇസാഫ് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്
A/C നമ്പർ 53220004253912
IFSE കോഡ് ESMF 0001232
G Pay number 8848062747













Leave a Reply