കള്ളാർ മണ്ഡലം ഇന്ദിരാജിജനശ്രീ യൂണിറ്റ് 17-ാം വാർഷിക പൊതുയോഗം ഭംഗിയായി നടത്തപ്പെടുകയുണ്ടായി. യൂണിറ്റ് ചെയർമാൻ .ബി.ഗോപാലൻനായർ ജനശ്രീ പതാക ഉയർത്തി വാർഷിക പരിപാടിക്കു തുടക്കം കുറിച്ചു. തുടർന്ന് ഈശ്വര പ്രാർത്ഥനക്കു ശേഷം പഹൽഗാം ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. പിന്നീട് യൂണിററു സെക്രട്ടറി ടി.ജി. രാധാകൃഷ്ണൻ നായർ സ്വാഗത പ്രഭാഷണം നടത്തി. യൂണിറ്റു ചെയർമാൻ ബി. ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിയും. ജനശ്രീ മിഷൻ ജില്ലാ ചെയർമാനുമായ ബഹുമാനപ്പെട്ട കെ. നീലകണ്ഠൻ അവർകൾ ഉദ്ഘാടന കർമം നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ജനശ്രീ പ്രസ്ഥാനത്തിൻ്റെ ആനുകാലിക പ്രസക്തിയെപ്പറ്റിയും, ‘മദ്യം മയക്കുമരുന്ന് ഇവമൂലം സമൂഹത്തിനുണ്ടാവുന്ന വിപത്തിനെപ്പറ്റിയും അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി. തുടർന്നു ജനശ്രീ മിഷൻ ജില്ല ട്രഷറർ KP സുധർമ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കള്ളാർ ഗ്രാമപഞ്ചായത്തു പ്രസിഡൻ്റും, ജനശ്രീ മിഷൻ കള്ളാർ മണ്ഡലം ചെയർമാനുമായ ടി.കെ. നാരായണർ അവർകൾ മുതിർന്ന കോൺഗ്രസുകാരും ‘ജനശ്രി സഹകാരികളുമായ M’ M മാത്യു, ടി. രാഘവൻ നായർ, K സരോജിനി. സെലിൻ മാത്യു എന്നിവരെ ആദരിക്കുകയുണ്ടായി. തുടർന്ന് ജനശ്രീ പ്രസ്ഥാനത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് ജനശ്രീ മിഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് ചെയർമാൻ വി. വിനോദ്കുമാർ ,ജനമിഷൻ ജില്ലാ കമ്മറ്റി മെമ്പർ എ.കെ.ശശിധരൻ. ജനശ്രികള്ളാർ മണ്ഡലം ട്രഷറർ ശ്രീമതി ഗീത പി., കള്ളാർ ഗ്രാമ പഞ്ചയത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി വി. സബിത, ജവഹർ ഗ്രന്ഥാലയം ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ‘ , മുതിർന്ന കോൺഗ്രസ് പ്രവത്തകർ ടി. രാഘവൻ നായർ, MM മാത്യു എന്നിവർ സംസാരിച്ചു. ഇന്ദിരാജിജനശ്രയൂണിറ്റ് ട്രഷറർ ശ്രീമതി പി. പവിത്രി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
കള്ളാർ മണ്ഡലം ജനശ്രീ യൂണിറ്റ് 17-ാം വാർഷിക പൊതുയോഗം












Leave a Reply