പനത്തടി – റാണിപുരം റോഡരികിലെ കാട് ശ്രമദാനത്തിലൂടെ കൊത്തി വൃത്തിയാക്കി .

പനത്തടി റാണിപുരം റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ റാണിപുരം വരെയുള്ള റോഡരികിലെ കാട് ശ്രമദാനത്തിലൂടെ കൊത്തി വൃത്തിയാക്കി. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് കാരണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമുണ്ടാകുന്ന അപകട സാധ്യതകൾ പരിഹരിക്കുവാനുള്ള പ്രവർത്തനമാണ് സംഘടിപ്പിച്ചത്.ശ്രമദാന പ്രവർത്തി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. റോഡ് സംരക്ഷണ സമിതി ചെയർമാൻ എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ ജെ ജെയിംസ്, കെ ബി രതീഷ് , പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്, സമിതി കൺവീനർ സി എസ് സനൽകുമാർ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ബളാൽ ബ്ലോക്ക് ജനറൽ സെക്രട്ടറി രാജീവ് തോമസ്, ഡി വൈ എഫ് ഐ പനത്തടി മേഖലാ പ്രസിഡന്റ് സുനീഷ് കെ എസ്, മുൻ പഞ്ചായത്തംഗം ബി സജിനിമോൾ , ഷാജി ചാരാത്ത്, ഇ കെ അനിൽകുമാർ ,പി വി രാമചന്ദ്രൻ , ജെയ്മോൻ ജോസ് പാണത്തൂർ, ബി കെ സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി. ശ്രമദാന പ്രവർത്തനങ്ങളിൽ വിവിധ സംഘടനാ പ്രവർത്തകർ , കുടുംബശ്രീ ഭാരവാഹികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശത്തെ സ്ഥലമുടമകൾ ഉൾപ്പെടെ 126 പേർ പങ്കാളികളായി. ബാക്കിയുള്ള പ്രവർത്തികൾ അടുത്ത ദിവസങ്ങളിൽ ചെയ്ത് വിജയകരമായി പൂർത്തിയാക്കുമെന്ന് ജനപ്രതിനിധികളും റോഡ് സംരക്ഷണ സമിതി ഭാരവാഹികളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *