രാജപുരം: കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ (ഇലക്കുടിക്കൽ ജിനീഷിൻ്റെ മകൾ) അഞ്ചു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു ജിയാമോൾ ജിനീഷിന്റെ ജീവൻ നിലനിർത്താൻ നാടിൻ്റെ അടിയന്തിര സഹായം തേടുന്നു. ബ്ലഡ് ക്യാൻസർ (രക്താർബുദം) എന്ന മാരക രോഗത്തോട് പോരാടുന്ന ഈ കുഞ്ഞിന്റെ ക്യാൻസർ കോശങ്ങൾ ഇപ്പോൾ തലച്ചോറിനെക്കൂടി ബാധിച്ച നിലയിലാണ്. രണ്ടു വർഷം മുൻപ് കഠിനമായ ചികിത്സകളിലൂടെ രോഗാവസ്ഥയ്ക്ക് അല്പം കുറവുണ്ടായിരുന്നതാണ്. എന്നാൽ വിധി വീണ്ടും ആ കുഞ്ഞിനെ ക്രൂരമായി വേട്ടയാടുകയാണ്. ഇനിയൊരു നിമിഷം പോലും വൈകാതെ കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ എത്രയും വേഗം ‘മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ’ (Bone Marrow Transplantation) നടത്തണമെന്നാണ് തലശ്ശേരി മലബാർ സെന്ററിലെ (MCC) വിദഗ്ദ്ധ ക്യാൻസർ നിർദ്ദേശിച്ചിരിക്കുന്നത്. ഡോക്ടർമാർ അടിയന്തിരമായി
50 ലക്ഷം രൂപയുടെ ചികിത്സാച്ചെലവ്: ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും
തന്നെ തുടർചികിത്സകൾക്കുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. മകളുടെ ചികിത്സയ്ക്കായി ഇതിനോടകം സർവ്വതും വിറ്റുപെറുക്കിയ ആ നിർധന കുടുംബത്തിന്, നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക തികച്ചും അസാധ്യമാണ്. ഒരു സാധാരണ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയൊരു ഭാരമാണിത്.
ചികിത്സാസഹായ കമ്മിറ്റിയും ബാങ്ക് അക്കൗണ്ടും:

ഒരു കുഞ്ഞിന്റെ ജീവനും ആ
കുടുംബത്തിന്റെ കണ്ണീരും തുടയ്ക്കാൻ കള്ളാർ സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി കമ്മിറ്റിയുടെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തിൽ “ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി” രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) രാജപുരം ബ്രാഞ്ചിൽ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കാരുണ്യമതികളായ പൊതുജനങ്ങളും മാധ്യമങ്ങളും ഈ വിഷയത്തിൽ ഇടപെട്ട് ആ അഞ്ചുവയസ്സുകാരിയെ കൈപിടിച്ചുയർത്താൻ സഹായിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. നമ്മൾ നൽകുന്ന ഓരോ ചെറിയ തുകയും ജിയാമോളെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സഹായിക്കും.












Leave a Reply