സേവാ ഭാരതി കള്ളാർ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി.

കള്ളാർ : ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കള്ളാർ സേവാ ഭാരതി യൂണിത്തിന്റ നേതൃത്വത്തിൽ കള്ളാർ അനു ഗ്രഹ ഓഡിറ്റോറിയത്തിൽ യോഗ ദിനാചരണം നടത്തി.
ഡോ . ദിലീപ് കൈപ്രത് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഉദ്ഘാടനം ചെയ്തു. ചന്ദ്ര മൗളിS H, സേവാ ഭാരതി,കള്ളാർ യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷനായി. കമലാക്ഷൻ സേവാ ഭാരതി സെക്രട്ടറികള്ളാർ യൂണിറ്റ് സ്വാഗതം പറഞ്ഞു . യോഗാ സന്ദേശം കുമാർ പെരുമ്പള്ളി ചൊല്ലികൊടുത്തു .യോഗ പരിശീലക അമൃത ഭവിത് യോഗ ക്ലാസ് നയിച്ചു.തമ്പാൻ ,വിനോദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു .ഉദയ ശങ്കര ശർമ്മ നന്ദി പറഞ്ഞു . നിരവധി കുട്ടികളൂം മുതിർന്നവരും യോഗ ക്ലാസ്സിൽ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *