കള്ളാർ : ബിജെപി കള്ളാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 101,102,ബൂത്ത് കമ്മറ്റി യോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ടുമാരായ എ നാരായണൻ കുടുംബൂർ, നാരായണൻ കാപ്പുംകര എന്നിവർ പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജിവെച്ച് ബിജെപി യിൽ ചേർന്ന കെ തമ്പാൻ അജ്ജനമുക്കൂട്, ശ്രീധരൻ അജ്ജനമുക്കൂട് എന്നിവരെ മണ്ഡലം പ്രസിഡന്റ് വിനീത് കുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചന്ദ്രൻ പന്നിതോളം അദ്ധ്യക്ഷത വഹിച്ചു. ഇ.കുഞ്ഞമ്പു മാസ്റ്റർ ,മണ്ഡലം ട്രഷറര് കൃഷ്ണകുമാർ കൊട്ടോടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭാസ്ക്കരൻ അജ്ജനമുക്കൂട് സ്വാഗതവും ഭരതൻ ചേടിക്കുണ്ട് നന്ദിയും പറഞ്ഞു.
നരേന്ദ്ര മോദി സർക്കാറിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബൂത്ത് തലത്തിൽ ക്ഷേമ പദ്ധതികൾ ജനങ്ങളിലേയക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു
ബിജെപി കള്ളാർ പഞ്ചായത്ത് 101,102 ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ യോഗവും ,SSLC + 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂർ ഉദ്ഘാടനം ചെയ്തു












Leave a Reply