വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മൊട്ടയം കൊച്ചി താന്നിക്കൽ കൊളപ്പുറം മാട്ടക്കുന്ന് എന്നീ പ്രദേശത്തിലുള്ള കർഷകസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പനത്തടി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധാ ധർണ സമരം നടത്തി.

കള്ളാർ : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പനത്തടി താന്നിക്കൽ ചെമ്പവയിൽ കൊളപ്പുറം കോട്ടയം കൊച്ചി എന്നീ വന അതിർത്തിയിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രദേശത്തിലുള്ള കർഷകസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം നടത്തി.

ചെറിയ കളറിൽ നിന്നും ആരംഭിച്ച മാർച്ച് പനത്തടി ഡിവിഷൻ ഓഫീസിലേക്ക് ആയിരുന്നു. അതിരൂഷമായ വന്യജീവി കാട്ടാന ആക്രമണത്തിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുക. സോളാർ വേലി പുനസ്ഥാപിക്കുക. മൊട്ടൻ കൊച്ചി താന്നിക്കൽ കേന്ദ്രീകരിച്ച് ആർ ആർ ടി സംഘവും വനസംരക്ഷണസമിതിയും രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ധർണ സമരം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മൊട്ടൻ കൊച്ചി കോളനിയിലെ ഉരു മൂപ്പൻ പി സുകു അധ്യക്ഷത വഹിച്ചു. എം പത്മകുമാരി, എൻ വിൻസെന്റ്, തോമസ് കുട്ടി അഗസ്റ്റിൻ, എ ജെ ആൻഡ്രൂസ്, കെ വി സുരേഷ് കുമാർ, ഗോപിനാഥൻ നായർ, ജയരാജ് കെ കെ, സി എസ് സനൽ കുമാർ, എം നാരായണൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *