മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതി ലണ്ടനിൽ ഗ്രാൻഡ് ഇൻതാർ സംഘടിപ്പിച്ചു.

 

ലണ്ടൻ :മതവും വിശ്വാസവും മനുഷ്യ നന്മയ്ക്കുo പരസ്പര സ്നേഹത്തിനും ആയിരിക്കണം എന്ന സന്ദേശം വിളിച്ചോതി ബ്രിട്ടൻ മലബാർ അസോസിയേഷനും നമ്മുടെ കാസ്രോട് കൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇൻഫ്താർ സംഗമം സംഘടിപ്പിച്ചു. ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാനാജാതി മതസ്ഥർ പങ്കെടുത്തു. ഗ്രാൻഡ് ഇൻഫ്‌താർ സംഗമത്തിന് പിന്തുണയുമായി കൈരളി യു കെ, എം എ യു കെ തുടങ്ങിയ മലയാളി സംഘടനകളുടെ ഭാരവാഹികളും ഇഫ്താറിൽ പങ്കെടുത്തു.ബ്രിട്ടൻ മലബാർ അസോസിയേഷൻ പ്രസിഡന്റ്‌ റൗഫ് പടന്ന, ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, രക്ഷധികാരി ഷാൻ കാസ്രോട്,സാജിദ്, ഷറഫ്, ഷഫീർ, റംഷി ,ജസീം, സുമൈദ്,മജീദ്,ഷഫീക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *