സ്വകാര്യ ബസിൽ കൊടുത്തു വിട്ട 300
ലോട്ടറി ടിക്കറ്റുകൾ വിരുതൻ തട്ടിച്ചെടുത്തു. തൃക്കരിപ്പൂർ തമ്പുരാൻ ലോട്ടറി സ്റ്റാളിലേക്ക് കൊടുത്തു വിട്ട ചൊവ്വാഴ്ച നറുക്കെടുത്ത സത്രീശക്തി ഭാഗ്യക്കുറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
തൃക്കരിപ്പൂർ ടൗണിലെ ലോട്ടറി കടയിലേക്ക് സ്വകാര്യ ബസിൽ കൊടുത്തു വിട്ട 300 ലോട്ടറി ടിക്കറ്റുകളാണ് തെറ്റിദ്ധരിപ്പിച്ച് കൈക്കലാക്കിയത്.
തൃക്കരിപ്പൂർ തമ്പുരാൻ ലോട്ടറി സ്റ്റാളിലേക്ക് പയ്യന്നൂരിൽ നിന്നും കൊടുത്തു വിട്ട ടിക്കറ്റുകളാണ് നഷ്ടമായത്.
എസ്എൻ, എസ്ഒ, എസ്പി, എസ്ആർ, എസ്എസ്, എസ്ടി, എസ് യു, എസ് വി, എസ്ഡബ്ലു, എസ് എക്സ്, എസ് വൈ എസ് സെഡ് തുടങ്ങി 12 സീരിസുകളിലുള്ള 725975 മുതൽ 755999 വരെയുള്ള സത്രീ ശക്തി ലോട്ടറി
ടിക്കറ്റുകളാണ് തൃക്കരിപ്പൂർ സ്റ്റാൻ്റിൽ നിന്നും പറ്റിച്ചെടുത്തത്.
25 എണ്ണം വീതുള്ള 12 കുറ്റികളിലെ 300
ലോട്ടറി ടിക്കറ്റുകളാണ് സ്വകാര്യ
ബസ് ജീവനക്കാരിൽ നിന്നും തെറ്റിദ്ധരിപ്പിച്ച്
കൊണ്ടുപോവുകയായിരുന്നു. രാവിലെ 11.20 ഓടെ തൃക്കരിപ്പൂർ ബസ് സ്റ്റാൻ്റിലെത്തുന്ന സ്വകാര്യ ബസിൽ പയ്യന്നൂർ സ്റ്റാൻ്റിൽ നിന്നും കണ്ടക്ടറുടെ കൈയിൽ കൊടുത്തു വിട്ട ലോട്ടറി ടിക്കറ്റുകളാണ് തൃക്കരിപ്പൂർ ബസ് സ്റ്റാൻ്റിൽ ഏതോ വിരുതൻ തട്ടിയെടുത്തത്. തമ്പുരാൻ
ലോട്ടറി ഏജൻസിയിലെ തൃക്കരിപ്പൂർ സ്റ്റാൾ മാനേജർ പ്രകാശൻ കുന്നിയൂർ ചന്തേര പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.













Leave a Reply