രാജപുരം
കൊട്ടോടിയിലെ ഒരള രമേശനും ഭാര്യ രേഷ്മയുമാണ് ജീവിതത്തിന്റെ രണ്ടറ്റങ്ങളും കുട്ടിമുട്ടിക്കാനുള്ള കഠിന പ്രയത്നത്തിനൊടുവിൽ വിജയമുദ്രയണിയുന്നത്. രമേശന് പിഡബ്ല്യുഡി ഓഫീസിൽ ക്ലർക്കായും രേഷയ്ക്ക് ഡയറിഫാം ഇൻ സ്ട്രക്ടറായുമാണ് നിയമന ഉത്തരവ് ലഭിച്ചത്. 19ന് കോഴിക്കോട് ഡയറി ട്രെയിനിങ് സെന്ററിൽ ഡയ റിഫാം ഇൻസട്രക്ടറായി രേഷ്മ ജോലിയിൽ പ്രവേ ശിച്ചു. രമേശൻ രണ്ടുദിവസത്തിനകം കാഞ്ഞങ്ങാ ട് പിഡബ്ല്യുഡി ഓഫീസിൽ ചുമതലയേൽക്കും.

നാലുവർഷത്തിലധികം നീണ്ട കഠിന പ്രയത്ന മുണ്ട് രമേശന്റെയും രേഷ്മയുടെയും ജീവിതവിജ യത്തിന് പിന്നിൽ. 2021 നവംബർ 11നായിരുന്നു ഇവരുടെ വിവാഹം. രേഷ്മ എംഎസ്‌സി മൈക്രോ ബയോളജിക്കാരിയും രമേശൻ ബിഎ ഇക്കണോ മിക്സുമാണ്. ഇരുവരും ചുള്ളിക്കരയിലെ ഗുഡ് രേഷ്‌മയും രമേശനും ഷെപ്പേർഡ് പിഎസ്‌സി സെന്ററിൽനിന്നാണ് പരി ശീലനം നേടിയത്. മകൻ: നൈതിക്. ജൂൺ അഞ്ചിനാണ് ഇരുവർക്കും നിയമന ഉത്തരവ് ലഭി ച്ചത്. കേരള സർക്കാർ പിഎസ്‌സി നിയമനം വേഗ ത്തിലാക്കാൻ നടത്തിയ ഇടപെടലിൽ സന്തോഷ മുണ്ടെന്ന് ഇരുവരും പറഞ്ഞു. നിയമനം വേഗ ത്തിൽ നടപ്പാക്കുന്നതിനാലാണ് അതിവേഗം ജോ ലിയിൽ പ്രവേശിക്കാനായതെന്നും അവർ കൂട്ടി ച്ചേർത്തു.













Leave a Reply