പാണത്തൂർ : റാണിപുരം കുണ്ടുപള്ളി-കൊറത്തിപ്പതി പ്രദേശത്ത് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്. സ്വകാര്യ വ്യക്തികളുടെ കാടുകയറി കിടക്കുന്ന പറമ്പിൽ പകൽ മുഴുവൻ തമ്പടിച്ച് രാത്രി കൃഷിയിടങ്ങളിലേക്ക് ഇറങ്ങി സർവ്വനാശം വിതയ്ക്കുന്ന ആനകളെ വനംവകുപ്പ് ഉൾക്കാട്ടിലേക്ക് കയറ്റി വിട്ടു.പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി ശേഷപ്പയുടെ നേതൃത്വത്തിൽ ആറോളം വരുന്ന ആർആർടി സംഘവും സെക്ഷൻ ഫോറസ്റ്റ് വാച്ചർമാരും നാട്ടുകാരും വനസംരക്ഷണസമിതി അംഗങ്ങളും അടക്കം 16 പേർ ചേർന്നാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിലയുറപ്പിച്ച ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിട്ടത്. കഴിഞ്ഞ രാത്രിയും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശംവിതച്ച ആനയെയാണ് സംഘം കാടുകയറ്റിയത്. സോളാർ വേലി അറ്റകുറ്റപ്പണി തീർത്ത് ഇന്ന് റീ- ഓപ്പൺ ചെയ്യാൻ ഇരിക്കവെയാണ് കഴിഞ്ഞ രാത്രി വേലി തകർത്ത് ആന കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപക നാശം വരുത്തിയത്.ഫോറെസ്റ്റ്കാരുടെ ഭാഗത്തു നിന്നും കർഷകർക്കാനുകൂലമായ നടപടി സ്വീകരിചെങ്കിലും പഞ്ചായത്തിടപ്പെട്ട് കാടുകയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനാവശ്യമായ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും ആനയിറങ്ങാനുള്ള സാധ്യത കർഷകർക്ക് ആശങ്ക നൽകുകയാണ്

റാണിപുരം കുണ്ടുപള്ളി-കൊറത്തിപ്പതി പ്രദേശത്ത് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്.












Leave a Reply