കണ്ണൂർ: നീണ്ട തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പൊലീസ് പിടിയിൽ. കണ്ണൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതെന്ന് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി പറഞ്ഞു.കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്.ഇതിനിടെ അപ്പാർട്ട്മെന്റിൽനിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അർജുൻ ആയങ്കി പൊലീസ് പിടിയിൽ












Leave a Reply