തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പില്‍ ഭരണപ്രതിസന്ധി. ബജറ്റ് പ്രഖ്യാപനങ്ങള്‍ പോലും നടപ്പാക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വിഹിതത്തിലും തീരുമാനമായില്ല. വിവിധ വകുപ്പുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിലും തീരുമാനം നീളുകയാണ്. സാമ്പത്തിക വര്‍ഷത്തില്‍ പ്രാഥമികമായി നടക്കേണ്ട യോഗങ്ങള്‍ പോലും നടന്നിട്ടില്ല.ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് എതിരെ ഉദ്യാഗസ്ഥരുടെ അമര്‍ഷവും ഉയരുന്നുണ്ട്. ധനവകുപ്പ് സ്തംഭനാവസ്ഥയിലാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ധനകാര്യ വകുപ്പിന്റെ പല തീരുമാനങ്ങളും സമയ ബന്ധിതമായി വരുന്നില്ലെന്ന് മുന്‍ ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചു.
സംസ്ഥാനത്ത് ധനവകുപ്പില്‍ ഭരണപ്രതിസന്ധി; സ്തംഭനാവസ്ഥയിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍












Leave a Reply