മലവേട്ടുവ മഹാസഭ കാസർഗോഡ് ജില്ലാകമ്മിറ്റിയുടെ അയ്യങ്കാളി ദിനാചരണവും, വിജയോത്സവവും നടത്തും.

ചുള്ളിക്കര : മലവേട്ടുവ മഹാസഭ കാസർഗോഡ് ജില്ലാകമ്മിറ്റി വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്‌ 28 വ്യാഴാഴ്ച ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയത്തിൽ വെച്ച് അയ്യങ്കാളി ദിനാചരണവും , വിജയോത്സവം -2025 പരിപാടിയും നടത്തപ്പെടും. SSLC , പ്ലസ്ടു വിജയികളെയും , മറ്റു മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും പരിപാടിയിൽ വെച്ച് അനുമോദിക്കും. സിനിമാതാരം ശ്രീ. ഉണ്ണിരാജ് ചെറുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷകൻ ശ്രീ. വി. കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യുവകവി ശ്രീ. പ്രകാശ് ചെന്തളം പരിപാടിയിൽ മുഖ്യാതിഥിയായി ആയി രിക്കും.

Leave a Reply

Your email address will not be published. Required fields are marked *