പനത്തടി: രാജ്യത്തിന്റെ 79 മത് സ്വാതന്ത്ര്യദിനം, പനത്തടി ടൗണിലെ, മലനാട് ഓട്ടോ – ടാക്സി തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ 8.45 ന് പതാക ഉയർത്തി, പതാക വന്ദനം നടത്തി. ചടങ്ങിൽ, മലനാട് ഓട്ടോ – ടാക്സി തൊഴിലാളി യൂണിയൻ പ്രസിഡന്റ് റോബി തോമസ് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജിതിൻ പൗലോസ് സ്വാഗതം പറഞ്ഞു. മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി അനിൽകുമാർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശമറിയിച്ചു. തുടർന്ന് മലനാട് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ പനത്തടിയിൽ, ശേഷം പനത്തടി ടൗണിലെ സ്വാതന്ത്ര്യദിനാഘോഷ സ്മരണക്കായി, വൃക്ഷത്തൈ നട്ട് മാതൃകയായി. മലനാട് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ ഭാരവാഹിയായ ഗോപി കൈലാസം തൈ നട്ട് പരിപാടിക്ക് നാന്ദി കുറിച്ചു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും, അനുബന്ധ പരിപാണത്തൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കായി നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രവും, ബസ്സ് സ്റ്റോപ്പും, മലനാട് വികസന സമിതി സെന്ററൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു.പാടികളിലും, മലനാട് വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സനൽകുമാർ സി എസ്, സുരേഷ് കെ കുറിഞ്ഞി, സതീഷ്കുമാർ എ, സജി വട്ടക്കുന്നേൽ, ബിജു വി ജി വേലിക്കകത്ത്, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ കോളിച്ചാൽ പ്രസിഡന്റ് പ്രസാദ്, സുരേഷ് കെ, വിജയൻ നെല്ലിത്തോട്, അനീഷ് നെല്ലിത്തോട്, എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു സംസാരിച്ചു. മലനാട് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ ട്രഷറർ പ്രജിത്ത് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

പാണത്തൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കായി നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രവും, ബസ്സ് സ്റ്റോപ്പും, മലനാട് വികസന സമിതി സെന്ററൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു.












Leave a Reply