ചന്തേര :’ഓപ്പറേഷന് തുഫാൻ്റെ’ ഭാഗമായി
അച്ചാംതുരുത്തിയില്‍ വെച്ച് 0.50 ഗ്രാം മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി
രണ്ട് പേർ ചന്തേര പോലീസിന്റെ പിടിയില്‍.നീലേശ്വരം കോട്ടപ്പുറം സ്വദേശി അഞ്ചില്ലത്ത് ഹൗസില്‍ റംഷാദ്,കാഞ്ഞങ്ങാട് അമ്പലത്തറ പാറപ്പള്ളി ഹൗസില്‍ ആഷിക് പി എന്നിവരെയാണ് ഇന്നലെ രാത്രി 11 മണിയോടെ ചന്തേര പോലീസ് അതിസാഹസികമായി പിടികൂടിയത്.സബ് ഇന്‍സെപക്ടര്‍ അജ്മല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രഭേഷ് കുമാര്‍, രഞ്ജിത്ത് മൂത്തേടത്ത്,സുനില്‍ കുമാര്‍, വേണുഗോപാലന്‍, നരേന്ദ്രന് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഓപ്പറേഷന് തുഫാന്റെ ഭാഗമായി ലഹരി മാഫിയക്കെതിരെ
ശക്തമായ നിയമ നടപടികള്‍ തുടരുകയാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ചന്തേര പോലീസിന് വിവരം കൈമാറണമെന്നും സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷീജു എം വി അറിയിച്ചു.
എംഡിഎംഎയുമായി രണ്ട് പേര് ചന്തേര പോലീസിന്റെ പിടിയില്‍












Leave a Reply