പാണത്തൂർ കാഞ്ഞങ്ങാട് അന്തർ ദേശീയ പാതയിൽ ബസ് മിന്നൽ പണിമുടക്ക് നടത്തുന്നു.

പാണത്തൂർ : പാണത്തൂർ കാഞ്ഞങ്ങാട് അന്തർദേശീയ പാതയിൽ പ്രൈവറ്റ് ബസ്  തൊഴിലാളികൾ മിന്നൽ സമരം നടത്തുന്നു. തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് മിന്നൽ സമരം. കഴിഞ്ഞദിവസം സ്കൂൾ കുട്ടിയെ ബസ്സിൽ കയറ്റാത്തെ പ്രശ്നത്തിൽ ഇരു കൂട്ടമായി രാജപുരം പോലീസ് സ്റ്റേഷൻ ചർച്ചയ്ക്ക് ഇന്ന് രാവിലെ വിളിച്ചിട്ട് ഉണ്ടായിരുന്നു.ചർച്ചയ്ക്ക് വന്ന ബസ് കണ്ടക്ടറെ സി ഐ മാർദ്ദിച്ചു എന്ന പരാതിയിലാണ് പ്രൈവറ്റ് ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് സമരം നടത്തുന്നത്.രാജപുരം സിഐ രാജിവെക്കുന്നത് വരെ സമരം നടത്തുമെന്ന് ബസ് തൊഴിലാളി യൂണിയൻ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *