നീലേശ്വരം: കാഞ്ഞങ്ങാട്ദുർഗ ഹയർ സെക്കൻഡറി സ്കൂൾ സംസ്കൃതം അധ്യാപകനും എൻ.സി.സി.യൂണിറ്റ് ഓഫീസറുമായ നീലേശ്വരം തേർ വയലിലെ പി.ഗോപീകൃഷ്ണണൻ (50 ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചീമേനി ‘കാദംബരി’യിലാണ് താമസം. പരേതനായ വേലായുധൻ നായർ – സത്യഭാമ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.ബിജി.മക്കൾ: കെ.ഗൗതംകൃഷ്ണ (ബിരുദ വിദ്യാർഥി, ബെംഗ്ളൂരു), കെ. വസുദേവ് കൃഷ്ണ്ണ (പത്താംതരം വിദ്യാർഥി,ദുർഗ സ്കൂൾ, കാഞ്ഞങ്ങാട്), കെ.വൈഭവ് കൃഷ്ണ (നാലാം തരം വിദ്യാർഥി,ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ).
സഹോദരങ്ങൾ: പി.ദേവിക, ശ്രീ പാർവതി (അധ്യാപിക, ഉദിനൂർ സെൻട്രൽ യു.പി.സ്കൂൾ). മൃതദേഹം രാവിലെ 9 മണിക്ക് തേർവയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ചീമേനിലേക്ക് കൊണ്ടുപോകും.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു












Leave a Reply