ദേശീയ വടംവലി താരം ബൈജുവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: ദേശീയ വടംവലി താരവും സാമൂഹിക-കായിക രംഗത്തെ സജീവ പ്രവർത്തകനുമായ പുല്ലൂർ ഇട്ടമ്മലിലെ ഇട്ടു എന്ന ബൈജു (37)യെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മൊബൈൽ ടവറിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ബൈജു, പുല്ലൂർ എ.കെ.ജി ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ക്ലബ്ബിന് വേണ്ടിയും ജില്ലയിലെ വിവിധ ടീമുകൾക്കൊപ്പവും ജില്ലാ, സംസ്ഥാന തല വടംവലി മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.

സി.പി.എം പ്രവർത്തകനായിരുന്ന ബൈജു, നേരത്തെ പുല്ലൂരിൽ ഹോട്ടൽ നടത്തിവന്നിരുന്നു. അവിവാഹിതനാണ്.

മാതാവ്: വനജ. മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *