പ്ലസ്ടു പാസായവർക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിൽ അവസരമൊരുക്കുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സിഎച്ച്എസ്എൽ) പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൽഡി ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം. നിലവിൽ 2536 ഒഴിവുകളുണ്ട്. ഇതിൽ വർധന വരാം. ഒന്നുരണ്ടും ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. കേരളത്തിൽ എട്ട് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
ശമ്പളം: എൽഡി ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ 19,900–63,200 രൂപ (ലെവൽ-2), ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 25,500–81,100 രൂപ (ലെവൽ-4), 29,200–92,300 രൂപ (ലെവൽ-5).
പ്രായം: 2026 ആഗസ്റ്റ് ഒന്നിന് 18-27 വയസ് (അപേക്ഷകർ 02.08.1999-നു മുമ്പോ 01.08.2008-നുശേഷമോ ജനിച്ചവരാവാൻ പാടില്ല). ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, ഒബിസി- 13 വർഷം, എസ്സി, എസ്ടി- 15 വർഷം എന്നിങ്ങനെ വയസിളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതർക്കും 35 വയസുവരെ (എസ്സി, എസ്ടി- 40 വയസ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയ/ തത്തുല്യമാണ് യോഗ്യത. ഉപഭോക്തൃകാര്യ- ഭക്ഷ്യ/ പൊതുവിതരണ മന്ത്രാലയത്തിലെയും സാംസ്കാരിക മന്ത്രാലയത്തിലെയും എസ്എസ്സിയിലെയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മാത്തമാറ്റിക്സ് ഉൾപ്പെട്ട സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവരായിരിക്കണം.
അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. ഒക്ടോബർഎട്ട് രാത്രി 11 മണി വരെ ഫീസ് അടയ്ക്കാം #SSC #SSCCHS












Leave a Reply