പയ്യന്നൂർ: ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം പെരുമ്പ പുഴയിൽ കണ്ടെത്തി. കാനായി മുക്കൂട്ടിലെ സി. ശ്രുതി (23)യുടെ മൃതദേഹമാണ് പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപം പുഴയിൽനിന്ന് കണ്ടെത്തിയത്. പരേതനായ സി. ചന്ദ്രന്റെയും എം. ജാനകിയുടെയും മകളാണ്.
പയ്യന്നൂരിലെ മാളിൽ ജീവനക്കാരിയായിരുന്ന ശ്രുതിയെ തിങ്കളാഴ്ച വൈകീട്ടാണ് കാണാതായത്. യുവതിയുടെ സ്കൂട്ടറും ചെരിപ്പും പെരുമ്പ പാലത്തിന് സമീപം കണ്ടെത്തിയതോടെ പുഴയിൽ ചാടിയതാണെന്ന സംശയമുയർന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരി: ശ്രീലക്ഷ്മി. ശ്രുതിയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്.












Leave a Reply