ടിവി പൊട്ടിത്തെറിച്ച് തീപ്പിടിച്ച് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

പയ്യന്നൂർ: ടിവി പൊട്ടിത്തെറിച്ച് വീട്ടിൽ വൻ തീപ്പിടിച്ച് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. അന്നൂർ റോഡിലെ . ചിന്മയ സ്കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രൻ്റെ (59) വീട്ടിലാണ് തീപിടിത്തമുണ്ടായത് ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ റൂമിലുണ്ടായിരുന്ന ടി വി പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ ആകെ തീ പടർന്നു. ഫ്രിഡ്‌ജും അനുബന്ധ ഉപകരണങ്ങളും സമീപത്തുണ്ടായിരുന്ന കിടക്കയും പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടിൽ ഷമീന്ദ്രൻ്റെ 76 വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *