പ്രിയദർശിനി സൗജന്യയാത്ര പദ്ധതി തുടരാം; പൊതുതാൽപര്യ ഹ‌ർജി തള്ളി ഹൈക്കോടതി

കൊച്ചി: പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി തുടരാമെന്ന്ഹൈക്കോടതി. പദ്ധതിക്കെതിരായ പൊതുതാത്പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിവിവേചനപരമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളുകയായിരുന്നു.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രഅനുവദിച്ചത് ഭരണഘടനാ ലംഘനമാണെന്നും തുല്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പാലായിലെ സെന്റര്‍ഫോര്‍കണ്‍സ്യൂമര്‍ എജ്യൂക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.സാമ്പത്തികമായി ദുര്‍ബലരായ പുരുഷ യാത്രക്കാര്‍ യാത്രാക്കൂലിനല്‍കുമ്പോള്‍ സമ്പന്നരായ സ്ത്രീകള്‍ സൗജന്യമായി യാത്രചെയ്യുകയാണെന്നും ഇത്
വിവേചനപരമാണെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. എന്നാൽ, സമ്പന്നരായ കുറച്ച് സ്ത്രീകള്‍ഗുണഭോക്താക്കളായതിനാൽ പദ്ധതി മുഴുവനായിറദ്ദാക്കാനാകില്ലെന്ന്കോടതിനിരീക്ഷിച്ചു.
രാജ്യത്ത്പലസംസ്ഥാനങ്ങളിലും സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കർണാടകയിലും തമിഴ്നാട്ടിലുംഡൽഹിയിലും പഞ്ചാബിലും ഇതേ പദ്ധതി നിലവിലുണ്ട്. സ്ത്രീശാക്തീകരണത്തിനായി നയപരിപാടികള്‍ നടപ്പാക്കുന്നത് ക്ഷേമ രാഷ്ട്രംകെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സർക്കാരിൻ്റെ വാദംകണക്കിലെടുത്താണ്ചീഫ് ജസ്റ്റീസ് സൗമെൻ സെൻ അധ്യക്ഷനായ ബഞ്ച് ഹർജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *