വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം അലോട്ട്മെന്റ് 22 മുതൽ

തിരുവനന്തപുരം : ഹയർ സെക്കൻഡറി (വൊക്കേഷണൽ)വിഭാഗം എൻഎസ്‌ക്യൂഎഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് 22 മുതൽ ലഭ്യമാകും. രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. രണ്ടാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 23ന്‌ വൈകിട്ട്‌ നാലുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം.

ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക്‌ സ്ഥിര പ്രവേശനമാണ്‌ ലഭിക്കുക. ഇവർക്ക് താൽക്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി താൽക്കാലിക പ്രവേശനം നേടാം. ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് രണ്ടാം അലോട്ട്മെന്റിൽ മറ്റൊരു സ്‌കൂളിലോ അതേ സ്‌കൂളിലെ മറ്റൊരു കോഴ്സിലോ ആണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ സ്‌കൂളിലെത്തി സ്ഥിര/ താൽക്കാലിക പ്രവേശനത്തിനുള്ള മുഴുവൻ നടപടികളും പൂർത്തീകരിക്കണം. വിവരങ്ങൾക്ക്‌:

Leave a Reply

Your email address will not be published. Required fields are marked *