കാസർഗോഡ്: പുതുതായി അധികാരമേല്‍ക്കുന്ന സംസ്ഥാന മന്ത്രിസഭയില്‍ കാസർഗോഡ് ജില്ലയ്ക്ക് മന്ത്രി പദവി ലഭിക്കാത്തതില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.
സുരേന്ദ്രൻ. രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല എന്നതാണ് തന്റെ വിശ്വാസമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം നടത്തിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച എ.കെ.എം അഷറഫിന് മന്ത്രിസ്ഥാനം ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് സുരേന്ദ്രൻ കുറിച്ചു. അഷ്റഫിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തില്‍ വികസന കാര്യങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് കാസർഗോഡ് എന്ന യാഥാർത്ഥ്യം മുൻനിർത്തിയാണ് താൻ ഇത് പറയുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും കാസർഗോഡ് ജില്ല കടുത്ത അവഗണന നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് ഒരു മന്ത്രിയുണ്ടാകുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും സുരേന്ദ്രൻ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം ,’ രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ ശത്രുക്കളില്ലാ എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. എന്തിനിതു പറയുന്നു എന്ന് ചോദിച്ചാല്‍ കാസർഗോഡിന് ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള കാരണം കേരളത്തിലെ ഏറ്റവും അവികസിത ജില്ല കാസർഗോഡാണ് എന്നുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച ശ്രീ. എ. കെ. എം അഷറഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണ്.’











Leave a Reply