വെള്ളരിക്കുണ്ട്: വിവാഹ ദിവസം മുങ്ങിയ നവവരൻ ബലാൽസംഗക്കേസിൽ അറസ്റ്റിൽ. നവവധു നൽകിയ പരാതിയിൽ ബലാൽ സ്വദേശിയായ വിഷ്ണു നാരായണനെ(22) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയും, യുവതിയും പഠന കാലത്താണ് പ്രണയത്തിലായത്. പിന്നീട് ഇരു വീട്ടുകാരും സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ മെയ് പത്തിന് ഇവരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി വധുവും, ബന്ധുക്കളും കല്യാണത്തിന് ക്ഷേത്രത്തിൽ എത്തിയെങ്കിലും വരനും സംഘവും എത്തിയില്ല. അതിനിടെ വരനെ കാണാനില്ലെന്ന വിവരം ബന്ധുക്കൾ വധുവിൻ്റെ വീട്ടുകാരെ അറിയിച്ചതോടെ മുഹൂർത്ത സമയം കഴിയുകയും വിവാഹം മുടങ്ങുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു നാരായണൻ തന്നെ ബലാൽസംഗം ചെയ്തതായി യുവതി പോലീസിൽ പരാതിയുമായി എത്തിയത്. പ്രതിയെ കോടതി പതിനാലു ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
വിവാഹ ദിവസം മുങ്ങിയ നവവരൻ ബലാൽസംഗക്കേസിൽ അറസ്റ്റിൽ












Leave a Reply