യുവാവിനെ മുറിയില്‍ തടവിലാക്കിയ ശേഷം മാലപ്പടക്കം കത്തിച്ചെറിഞ്ഞ് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചതായി പരാതി

കാസര്‍കോട്: യുവാവിനെ മുറിയില്‍ തടവിലാക്കിയ ശേഷം മാലപ്പടക്കം കത്തിച്ചെറിഞ്ഞ് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചതായി പരാതി. മല്ലം, ചോക്കമൂലയിലെ എം അഭിലാഷി(32)ന്റെ പരാതിപ്രകാരം സുഹൃത്ത് മുള്ളേരിയയിലെ പ്രണവിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
ഇരുകാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റ അഭിലാഷ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏപ്രില്‍ 15ന് രാത്രി 10 മണിക്കും 16ന് രാവിലെ എട്ടുമണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ അഭിലാഷിനെ ഒരു വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട ശേഷം മാലപടക്കം കത്തിച്ച് എറിയുകയായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *