വെള്ളരിക്കുണ്ട് : പോലീസ് വാഹനം ഇടിച്ച് മരിച്ച ഓട്ടോ റിക്ഷ ഡ്രൈവർ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി രാജുവിൻ്റെ ഭാര്യ സരിത രാജു തനിക്കും മക്കൾക്കും പോലീസ് വകുപ്പും സർക്കാരും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
2026 ഏപ്രിൽ 30-ന് രാത്രിയിലാണ് മങ്കയം ഗവ. ആശുപത്രിക്ക് മുന്നിൽ വെച്ച് വെള്ളരിക്കുണ്ട് പോലീസിൻ്റെ ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി രാജു മരിച്ചത്.
രണ്ട് കൊച്ചുകുട്ടികൾ അടങ്ങിയ കുടുംബത്തിൻ്റെ എല്ലാമായിരുന്നു രാജു. രാജുവിൻ്റെ മരണത്തോടെ ഇവർ അനാഥരായി.
ഓട്ടോ ഓടിച്ചും തെങ്ങിൽ കയറി തേങ്ങ പറിച്ചും മറ്റ് കൂലിപ്പണികൾ എടുത്തുമാണ് മക്കളുടെ പഠനവും ജീവിതവും രാജു മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ രാജുവിൻ്റെ മരണത്തോടെ എല്ലാം നിലച്ചു.
രാജു ഓടിച്ച ഓട്ടോ റിക്ഷയിൽ അമിത വേഗതയിൽ വന്ന പോലീസ് ജീപ്പ് ഇടിച്ചത് കൊണ്ടാണ് തനിക്ക് ഭർത്താവിനെ നഷ്ടമാകാൻ ഇടയായതെന്നും തുടർന്ന് ലഭിക്കേണ്ട നഷ്ടപരിഹാരങ്ങൾക്കും പോലീസിൻ്റെ അന്വേഷണം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും സരിത പരാതിയിൽ പറയുന്നു. അപകടത്തിന് ശേഷം രാജുവിനെ കുറ്റക്കാരനാക്കാനുള്ള നടപടികളാണ് വെള്ളരിക്കുണ്ട് പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇവർ ആരോപിച്ചു.












Leave a Reply