ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു, ദൃശ്യം പകർത്തി’; ഭാര്യ ബിന്ദു

തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഡ്രൈവർ തന്നെ കയ്യേറ്റം ചെയ്തുവെന്നും വീട്ടിൽവെച്ച് മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഭാര്യ ബിന്ദു മേനോൻ റിപ്പോർട്ടറിനോട്. തന്നെ ആക്രമിച്ചതിന്റെ തെളിവ് കൈവശമുണ്ടെന്നും പൊലീസിനെ വിളിച്ചെങ്കിലും ഇടപെടലുണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.ഡ്രൈവർ തന്നെ മർദിച്ചിട്ടില്ല, എന്നാൽ കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. മന്ത്രിയുടെ നിർദേശപ്രകാരം ഔദ്യോഗിക ഡ്രൈവറായ ശാന്തനാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും ബിന്ദു പറഞ്ഞു. സംഭവത്തിന് പിന്നാലെ സഹോദരന്റെ ഭാര്യയായ ആർ ശ്രീലേഖലയെ വിളിക്കുകയും അവർ കൺട്രോൾ റൂം നമ്പറിലേക്ക് വിളിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ പൊലീസിനെ വിളിച്ചെങ്കിലും നടപടി എടുത്തില്ല. വീട്ടിലേക്ക് വരാൻ മന്ത്രി അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞ് വീടിന് പുറത്തുവരെ വന്ന് പൊലീസ് തിരിച്ചുപോയെന്നും മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *