ന്യൂഡൽഹി : കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്നും എം എ ബേബി പറഞ്ഞു.ന്യൂഡൽഹി എ കെ ജി ഭവനിൽ പിബി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെതിരെയും ലേബർ കോഡ് അടക്കമുള്ള കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം എ ബേബി പറഞ്ഞു.ഇന്ത്യയെപ്പോലൊരു രാജ്യം ട്രംപിന് മുന്നിൽ കീഴടങ്ങുകയാണ്. ഇതിനെതിരെ മാർച്ച് 24ന് ഡൽഹി രാംലീല മൈതാനത്ത് ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. ഡൽഹി ചലോ പ്രോഗ്രാമിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക ക്യാമ്പയിൻ നടത്തും. ജമ്മു കശ്മീർ മുതൽ ജാർഖണ്ഡ് വരെയുള്ള സംസ്ഥാനങ്ങളിൽ വ്യാപക ക്യാമ്പയിൻ നടത്തും.ഗ്രാമപ്രദേശങ്ങളിലുള്ളവരുമായി സംവദിക്കും. പിബി അംഗങ്ങൾ, കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങൾ കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ എന്നിവർ ജാഥകളിൽ പങ്കെടുക്കും. രാജസ്ഥാനിൽ ക്യാമ്പയിൻ ആരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ മാർച്ച് 8 മുതൽ ക്യാമ്പയിൻ ആരംഭിക്കുമെന്നും എം എ ബേബി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പി ബി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എൽഡിഎഫ് സർക്കാർ രാജ്യത്തിനു തന്നെ മറ്റൊരു മാതൃകയാണ് കേരളത്തിലൂടെ നൽകുന്നത്.10 വർഷമായി വർഗീയ കലാപങ്ങളൊന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം.അതിദാരിദ്ര്യം നിർമാർജനം ചെയ്ത ഒരേയൊരു സംസ്ഥാനമാണ് കേരളം.ഇതുപോലെ മറ്റനവധി വികസന പ്രവർത്തനങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. ജനങ്ങൾ ഈ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുമെന്നും എം എ ബേബി പറഞ്ഞു.












Leave a Reply