കാസര്‍ഗോഡ്: വ്യാജ മോഷണ കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ജസീല നേരിട്ട മാനസിക പീഡനം വ്യക്തമാകുന്ന ശബ്ദം സന്ദേശമാണ് പൊലീസിന് ലഭിച്ചത്. മരണത്തിന് മുമ്പ് സുഹൃത്തിന് അയച്ച സന്ദേശമാണിത്. പരാതിക്കാര്‍ തന്നെ ബോധപൂര്‍വം തെറ്റുകാരിയാക്കാന്‍ ശ്രമിച്ചെന്നാണ് ജസീല ശബ്ദ സന്ദേശത്തില്‍ പറയുന്നത്. പിടിച്ചുനില്ക്കാന് കഴിയാത്ത അപമാനമുണ്ടായെന്നും ജസീല പറയുന്നു.
ഭര്‍ത്താവിനെതിരെയും ശബ്ദ സന്ദേശത്തില്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. മോഷണകുറ്റം അടിച്ചേല്‍പ്പിക്കാന്‍ ഭര്‍ത്താവും ശ്രമിച്ചെന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നു. ജസീലയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തെളിവുകള്‍ ലഭിച്ചത്.












Leave a Reply