റാണിപുരം : കേരള വനം – വന്യജീവി വകുപ്പ് സാമൂഹ്യ വനവല്ക്കരണ വിഭാഗം ഹൊസ്ദുർഗ് റേഞ്ചിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം കടപ്പുറം മരക്കാപ്പ് ഗവ:ഫിഷറീസ് ഹൈസ്കൂൾ ഇക്കോ സീഡ് ക്ലബ്ബിലെ വിദ്യാർത്ഥികൾക്കായി റാണിപുരത്ത് കാട്ടുതീ പ്രതിരോധ ബോധവല്ക്കരണ പരിപാടിയും പരിസ്ഥിതി പഠനയാത്രയും നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻറ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ( ഗ്രേഡ്) പി സി യശോദ അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനു കെ ആർ, അധ്യാപകരായ കെ സതീശൻ ,കെ ടി സാരംഗ്, പി.കെ പ്രസന്ന, വന സംരക്ഷണ സമിതി ട്രഷറർ എം കെ സുരേഷ്, റ്റി ജോ വരകുകാലായിൽ എന്നിവർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി രഞ്ജിത്ത്, ക്ലബ് കോർഡിനേറ്റർ ശ്രീജ കെ, ലിജോ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കി. ബയോളജിസ്റ്റ് നന്ദൻ വിജയകുമാർ ക്ലാസെടുത്തു.












Leave a Reply