രണ്ട് മുഖ്യമന്ത്രിമാരും അന്താരാഷ്ട്ര പ്രമുഖരും എത്തും സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് നാളെ രാവോടെ സമാപനം കുറിക്കും.

നാളെ വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ഈജിപ്ത് അല് അസ്ഹര് യൂണിവേഴ്‌സിറ്റി റെക്ടര് പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് അധ്യക്ഷത വഹിക്കും. കുമ്പോല് സയ്യിദ് കുഞ്ഞിക്കോയ തങ്ങള് പ്രാര്ത്ഥന നടത്തും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ശതാബ്ദി സന്ദേശം നല്കും. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്ക് സമസ്തസ സെന്റിനറി അവാര്ഡ് സമ്മാനിക്കും. സയ്യിദ് അലിയുല് ഹാശിമി യു.എ.ഇ, ഹമദ് സാമി ഹുസൈന് റാഷിദ് അദ്വൈസരി ബഹ്‌റിന്, അഹമദ് അബ്ദുല് വാഹിദ് ജാസിം ഹസ്സന് ഖറാത്വ, കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്ണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ, കര്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്, കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. മുഹമ്മദലി ഗള്ഫാര്, ബംഗളൂരു എം.എല്.എ എന്.എ ഹാരിസ് തുടങ്ങിയവര് മുഖ്യാതിഥികളായിരിക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂട്ട് ഫൗണ്ടറും ചെയര്മാനുമായ ഇബ്രാഹിം അഹമദലി ഹാജിയെ ഉപഹാരം നല്കി ആദരിക്കും.
സമ്മേളനത്തില് ഇന്ന് നടന്ന വിവിധ സെക്ഷനുകളില് പ്രമുഖര് സംബന്ധിച്ചു. രാവിലെ വേദി ഒന്നില് വിശുദ്ധി സെഷന് നടന്നു. വേദി രണ്ടില് കള്ച്ചറല് മീറ്റും വേദി മൂന്നില് നാഷണല് എജുക്കേഷന് കോണ്ക്ലേവും നടന്നു. ഉച്ചക്ക് ശേഷവും വിവിധ വിഷയങ്ങളിലുള്ള ക്ലാസുകളും സെമിനാറുകളും നടക്കും. 33,313 അംഗങ്ങള് സംബന്ധിക്കുന്ന മൂന്ന് ദിന ക്യാമ്പ് അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്.
സമസ്ത നൂറാം വാര്ഷിക സമ്മേളനത്തോട് അനുബന്ധിച്ച് കുണിയയില് നടന്നുവരുന്ന ഗ്ലോബല് എക്‌സ്‌പോ കാണാന് ആയിരങ്ങളാണ് ദിനേന എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *