കാഞ്ഞങ്ങാട്: നാല് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. മഡിയൻ ക്ഷേത്രപാലക ക്ഷേത്രം, രാവണേശ്വരം പെരും തൃക്കോവിൽ അപ്പൻ ക്ഷേത്രം , ചിത്താരി രാമൻകുന്നിലെ ഭജനമഠം എന്നിവിടങ്ങളിലും രാവണീശ്വരത്തെ തന്നെ മറ്റൊരു ക്ഷേത്രത്തിലും കവർച്ച നടത്തിയ കുട്ടി മോഷ്ടാക്കളാണ് പിടിയിലായത്. ബേക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ രണ്ട് ഹയർസെക്കൻഡറി വിദ്യാർത്ഥികളെയാണ് ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. മഡിയനിലും രാവണീശ്വരത്തും ഭണ്ഡാരങ്ങളാണ് കവർന്നത്. രാമൻകുന്ന് ഭജനമഠത്തിൽ മേശവലിപ്പിലുള്ള പണവും കവർന്നിരുന്നു.2000 രൂപ ഭണ്ഡാരത്തിൽ നിന്നും നിന്നും 10000 രൂപ മേശവലിപ്പിൽ നിന്നുമാണ് കവർന്നത്. പിടിയിലായ വിദ്യാർഥികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു . രാവണീശ്വരം പെരും തൃക്കോവിൽ അപ്പൻ ക്ഷേത്ര പൂജാരി മോഷ്ടാക്കളെ കണ്ടിരുന്നു. ഇവർസഞ്ചരിച്ച ബൈക്കിന്റെ നമ്പർ പൂജാരി ഓർമ്മിച്ചിരുന്നു. തുടർന്ന് ബൈക്കിന്റെ ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിയാനായത്.
ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് പിടികൂടി.











Leave a Reply