മെഡിക്കൽ കോളേജിൻ്റെ കെട്ടിട പണി സ്തംഭനം ജനങ്ങളോടുള്ള വെല്ലുവിളി : നാസർ ചെർക്കളം.

കാസർഗോഡ്: 14 ലക്ഷം ജനങ്ങൾ തീരാദുരിതം അനുഭവിക്കുമ്പോൾ ഉമ്മൻചാണ്ടി സർക്കാർ 2014 ൽ അനുവദിച്ച മെഡിക്കൽ കോളേജ് യഥാസമയം പണിപൂർത്തിയാക്കാതെ മംഗലാപുരം ലോബിക്ക് വേണ്ടി കെട്ടിടം പണി പോലും പൂർത്തിയാക്കാതെ, കരാറുകാരന് പണം നൽകാതെ ജനങ്ങളെ ദ്രോഹിക്കുന്നത് കാസർകോട് ജില്ലയോടുള്ള കടുത്ത വെല്ലുവിളിയും അവഗണനയും ആണെന്ന് കെ-സ്റ്റഡീസ് സംസ്ഥാന കോർഡിനേറ്റർ നാസർ ചെർക്കളം ആരോപിച്ചു.

പാവപ്പെട്ട രോഗികൾ മെച്ചപ്പെട്ട പ്രാഥമിക ചികിത്സയ്ക്ക് പോലും പണമില്ലാതെ നട്ടം തിരിയുമ്പോൾ, ഉന്നത ചികിത്സക്ക് ലക്ഷങ്ങൾ നൽകാൻ കഴിയാതെ സാധാരണക്കാർ പോലും ബുദ്ധിമുട്ടി തളരുമ്പോൾ, ഉത്തരവാദിത്വ ബോധമില്ലാതെ, എല്ലാ ജില്ലക്കാരെയും ഒരേപോലെ കാണാതെ, തുല്യാവകാശം നിഷേധിച്ച് കാസർകോട്ടുകാരെ ഒറ്റപ്പെടുത്താൻ നടത്തുന്ന സർക്കാരിൻ്റെ അന്യായമായ നടപടി വെച്ചുപൊറുപ്പിക്കി ല്ലെന്നും ശക്തമായ സമരം സർക്കാരിന് പ്രഹരമായി മാറും മുമ്പ് പണം അനുവദിച്ച്, ജനങ്ങളുടെ ദുരിതം അകറ്റണമെന്നും എൻഡോസൾഫാൻ ന്യൂറോ രോഗികളോടും സാധാരണ രോഗികളോടും കാട്ടുന്ന ജനവഞ്ചന അവസാനിപ്പിക്കണമെന്നും നാസർ ചെർക്കളം സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. സമര സമിതിയുടെ പോരാട്ടത്തിൽ പങ്കെടുക്കുമെന്നും ലക്ഷ്യംവരെ പോരാടുമെന്നും എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും സമരത്തിൽ ഒന്നിച്ച് പങ്കെടുക്കണമെന്നും കെ-സ്റ്റഡീസ് സംസ്ഥാന കോർഡിനേറ്റർ നാസർ ചെർക്കളം സംഘടനകളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *