ബളാൽ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ബളാൽ പഞ്ചായത്ത് പ്രസിഡണ്ടും, നിലവിൽ വൈസ്.പ്രസിഡന്റും,കർഷക കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ടുമായ രാജു കട്ടക്കയത്തിന് ജന പിന്തുണയേറുന്നു.
സംസ്ഥാന നേതാക്കന്മാർക്കും സർവ്വേ ഏജൻസികൾക്കും മുൻപിൽ കട്ടക്കയത്തിന്റെ പേരിനാണ് മുൻതൂക്കം. കട്ടക്കയത്തിന് അനുകൂലമായി മലയോര പഞ്ചായത്തുകളിൽ നിന്നാണ് ആദ്യം ശബ്ദമുയർന്നതെങ്കിൽ ഇപ്പോൾ ജയസാധ്യത പരിഗണിച്ചുകൊണ്ട് തീരദേശ പ്രദേശങ്ങളിൽ നിന്നുമുള്ള വലിയൊരു വിഭാഗം നേതാക്കന്മാരും പ്രവർത്തകരും കട്ടക്കയത്തെ പരിഗണിക്കണം എന്ന അഭിപ്രായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. സാധാരണ പ്രവർത്തകർക്ക് എപ്പോഴും ആശ്രയിക്കാവുന്ന ഒരു നേതാവാണ് രാജു കട്ടക്കയം. കക്ഷിരാഷ്ട്രീയ ഭേദമെന്യേ വലിയ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിവുള്ള നേതാവ് എന്നുള്ളതും രാജു കട്ടക്കയത്തിന് അനുകൂലഘടകമായി മാറുന്നു. മലയോര മേഖലയിൽ പ്രത്യേകിച്ച് ബളാൽ പഞ്ചായത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പ്രവർത്തകരോടൊപ്പം നിന്ന് കൊണ്ട് അവരുടെ താങ്ങും തണലുമായി മാറാൻ രാജു കട്ടക്കയമെന്ന നേതാവിന് സാധിക്കുന്നുവെന്നുളളത് തന്നെയാണ് അദ്ദേഹത്തെ ജനകീയനാക്കുന്നതും ജനപിന്തുണ വർദ്ധിക്കുന്നതും. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും.
നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ബളാൽ പഞ്ചായത്ത്












Leave a Reply