സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 8 ലക്ഷം തട്ടിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇരിങ്ങാലക്കുടയിലെ വീട്ടമ്മയിൽനിന്നു എട്ടുലക്ഷം രൂപതട്ടിയെടുത്ത കേസിൽ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി പാമ്പുവീട്ടിൽ ഫർഷാദി(24)നെയാണ് ഇരിങ്ങാലക്കുട റൂറൽ എസ്‌പി കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുല്ലൂർ പുളിഞ്ചോട് സ്വദേ ശിയായ വീട്ടമ്മയെ ഫോണിൽ വിളിച്ച് മുംബൈ പോലീസിലെ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് ആൾ മാറാട്ടം നടത്തി വീട്ടമ്മയുടെ അധാർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പുസംഘം ബന്ധപ്പെട്ടത്.
പിന്നീട് പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാനാണെന്നു പറഞ്ഞ് 2024 മാർച്ച് നാല്, അഞ്ച് തീയതികളിൽ പലപ്പോഴായി വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേന എട്ടുലക്ഷം രൂപ
യാണ് സംഘം തട്ടി യെടുത്തത്. തട്ടിപ്പ് പണത്തിൽനിന്ന് നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങി തട്ടിപ്പുസം ഘത്തിൽ ഉൾപ്പെട്ടതിനാണ് ഫർഷാദിനെ അറസ്റ്റ് ചെയ്തത്.
കേസിൽ ഉൾപ്പെട്ടശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ, അബുദാബിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിവരുമ്പോൾ മംഗളൂരു എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. തുടർന്ന് പോലീസ് അറസ്റ്റുചെയ്ത് ഇരിങ്ങാലക്കുട സ്റ്റേഷനിൽ എത്തിച്ചു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, ജിഎസ്ഐ എം.എ. മു ഹമ്മദ് റാഷി, ജിഎസ് സിപിഒ എം.ആർ. രഞ്ജിത്ത്, സിപിഒമാരായ എംഎം. ഷാബു, മുരളി കൃഷ്ണ എന്നിവരാണ് അന്വേഷ ണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *