പനത്തടി പഞ്ചായത്ത് 3-ാം വാർഡ് മുന്തൻ്റെമൂല ഉന്നതിയിലേക്കുള്ള കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം നടത്തി .

ബളാംതോട് – പഞ്ചായത്തിന്റെ തന്നത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബളാംതോട് കോയത്തടുക്കം ഉന്നതിയിലേക്കുള്ള കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് നിർവ്വഹിച്ചു. 5 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമ്മിച്ചത്. വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെമ്പർ കെ.സി മോഹൻദാസ്, പൊതു പ്രവർത്തകരായ ആർ സൂര്യനാരായണ ഭട്ട്, ജോർജ്ജ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു. മുൻ മെമ്പർ പ്രീതി കെ.എസ് സ്വാഗതവും, ഊരു മൂപ്പൻ രാഘവൻ കോയത്തടുക്കം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *