ഊണിന് മികച്ച ‘പോളിങ്’: കുടുംബശ്രീക്ക് 32 ലക്ഷം വിറ്റുവരവ്

കാസർഗോഡ് :തിരഞ്ഞെടുപ്പു ദിവസങ്ങളിൽ ജില്ലയിലുടനീളം ഒരു ഗ്രേറ്റ് കുടുംബശ്രീ കിച്ചൻ പ്രവർത്തിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്ക് ഊണും ചായയുമൊക്കെയായി കൃത്യസമയത്തു ഭക്ഷണമെത്തിച്ചത് കുടുംബശ്രീ ഒരുക്കിയ അടുക്കളകളിൽ നിന്നായിരുന്നു. 32 ലക്ഷത്തിലേറെ രൂപയാണ് ഊണൊരുക്കിയ വകയിൽ കുടുംബശ്രീയുടെ വരുമാനം. ജില്ലയിൽ 8 ഭക്ഷണവിതരണകേന്ദ്രങ്ങളിൽ 87 ഓളം വരുന്ന കുടുംബശ്രീ അംഗങ്ങളും യൂണിറ്റുകളും ആണ് തിരഞ്ഞെടുപ്പിനു തലേന്നും വോട്ടിങ് ദിവസവുമായി ഭക്ഷണവിതരണത്തിൽ ഏർപ്പെട്ടത്.

ഗ്രാമപഞ്ചായത്തുകളിൽ 725 വാർഡുകളിലേക്കായി 1242 പോളിസ്റ്റേഷനുകളും നഗരസഭകളിൽ 120 വാർഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകളുമാണ് സജ്ജീകരിച്ചിരുന്നത്. ഇങ്ങനെ ആകെ 1370 പോളിസ്റ്റേഷനുകളിൽ ഭക്ഷണമെത്തിച്ചത് കുടുംബശ്രീ പ്രവർത്തകരാണ്.

കുടുംബശ്രീ ജില്ലാ മിഷനാണ് ഗ്രൂപ്പുകളെ ഭക്ഷണവിതരണത്തിനായി തിരഞ്ഞെടുത്തത്. ഓരോ വിതരണകേന്ദ്രവും പ്രവർത്തിക്കുന്ന സിഡിഎസിന്റെ കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്. 3123400/- രൂപയുടെ വിറ്റു വരവ് സംരഭകർക്കു ലഭിച്ചു. പ്രാതൽ, ഉച്ചയൂണ്, രാത്രിഭക്ഷണം, ചായ,ലഘുഭക്ഷണം എന്നിവയായിരുന്നു മെനു.

പൂർണമായും ഹരിതചട്ടം പാലിച്ചുള്ള ഭക്ഷണ രീതി ശ്രദ്ദേയമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *