കുമ്പള: (കാസർഗോഡ്)കുമ്പള ഷിറിയ ദേശിയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് യുവാവ്മരണപ്പെട്ടു. ഉദുമ പാ ക്യാര സ്വദേശി പ്രജീഷ്(26) ആണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.
ബന്തിയോട്ഭാഗത്തുനിന്ന് കാസർകോടെക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ ആറുവരി ഭാഗത്ത് എത്തിയപ്പോൾ സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
അപകടം കണ്ട യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രജീഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സഹയാത്രികനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ദേശീയപാത 66ൽ ഷിറിയയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു.












Leave a Reply