കാസര്‍കോട് സബ് ജയിലിലെ റിമാന്റ് പ്രതി മരിച്ചതിൽ ദുരൂഹതയെന്ന് കുടുംബം. പൊലീസ് അന്വേഷണം തുടങ്ങി

 

കാസര്‍കോട് സബ് ജയിലിലെ റിമാന്റ് പ്രതി മരിച്ചതിൽ ദുരൂഹതയെന്ന് കുടുംബം. ദേളികുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകൻ മുബഷിർ (30) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥകളെ തുടർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ മുബഷിറിനെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ചു അപ്പോഴേക്കും മരണം സംഭവിച്ചതായി പറയുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഗൾഫിലായിരുന്നു മുബഷിർ രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. മൂന്നാഴ്ച മുൻപ് പോക്സോ കേസിൽ വാറന്റുണ്ടെന്ന് പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കോടതി റിമാൻഡ് ചെയ്ത് കാസർഗോഡ് സ്പെഷ്യൽ സബ്ജയിലേക്ക് അയക്കുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചു. മുബഷിറിന്റെ മരണത്തിൽ കാസർഗോഡ് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ് ഹാജിറ. സഹോദരങ്ങൾ: മുനവർ, മുസമ്മിൽ, സൽമാൻ.

Leave a Reply

Your email address will not be published. Required fields are marked *