
ജില്ലയിലെ 83 കിലോമീറ്റര്‍ ദേശീയപാതയില്‍ 70 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ ബാക്കി. പലയിടത്തും മേല്‍പാലങ്ങളടക്കം പൂര്‍ത്തിയാകാനുണ്ട്. ടാര്‍ ചെയ്യാത്ത സര്‍വീസ് റോഡുകളും ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതുമായ പ്രദേശങ്ങളുണ്ട്. ജില്ലയില്‍ തലപ്പാടി മുതല്‍ ചെര്‍ക്കള ടൗണിന് അടുത്തുവരെയാണ് ആറുവരിപ്പാതയുടെയും സര്‍വീസ് റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയായത്. അവിടെപ്പോലും വഴിവിളക്കുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കാനും വയറിങ്ങും പെയിന്റിങ്ങുമടക്കമുള്ള ജോലികളും ചിലയിടങ്ങളിലെങ്കിലും ബാക്കിയാണ്.
ദേശീയപാത നിര്‍മാണം; 70 കിലോമീറ്റര്‍ പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍












Leave a Reply