14ാം വാർഡംഗം എം.കൃഷ്ണകുമാറിനെ എഎൽഎംസി (അംഗനവാടി ലെവൽ മോണിറ്ററിംഗ് ആൻ്റ് സപ്പോർട്ടിംഗ് കമ്മിറ്റി) അനുമോദിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്തിലെ പേരടുക്കം അംഗൻവാടിയുടെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച 14ാം വാർഡംഗം എം.കൃഷ്ണകുമാറിനെ എഎൽഎംസി (അംഗനവാടി ലെവൽ മോണിറ്ററിംഗ് ആൻ്റ് സപ്പോർട്ടിംഗ് കമ്മിറ്റി) അനുമോദിച്ചു. അംഗൻവാടി വർക്കർ സരോജിനി അധ്യക്ഷത വഹിച്ചു. റിട്ട.പോസ്റ്റ് മാസ്റ്റർ കെ.കുമാരൻ അനുമോദനം നടത്തി. എഎൽഎംസി അംഗം മനോജ് താന്നിക്കാൽ സ്വാഗതം പറഞ്ഞു. എഎൽഎംസി അംഗം രവീന്ദ്രൻ കൊട്ടോടി, മുൻ അംഗനവാടി വർക്കർ ബ്രജീത്ത, ആശാവർക്കർമാരായ വിമല, ബിസി ജോൺ എന്നിവർ സംസാരിച്ചു. ജെ എച്ച്ഐ സലാവുദ്ധീൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *