കുമ്പള : വീട്ടുകാർ നബിദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാനായി പോയ നേരത്ത് കവർച്ച.

വീട്ടിൽനിന്ന് അമ്പതിനായിരത്തോളം രൂപ, ചെക്ക് ബുക്ക്, ഇലക്ട്രോണിക് ഉപകരണങ്ങൾ
എന്നിവ മോഷണം പോയി. പെർമുദയിലെ അറഫ മൻസിലിൽ കെ.എം. ഷംനയുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു. ഷംനയും കുടുംബാംഗങ്ങളും ആഘോഷങ്ങൾക്കായി പോകുകയും തുടർന്ന് സഹോദരിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ തിരികെയെത്തിയപ്പോഴാണ് കവർച്ചനടന്ന കാര്യം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്തായിരുന്നു മോഷണം.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതായിരുന്നു പണവും ചെക്ക് ബുക്കും. കാസർകോടുനിന്നുള്ള വിരലടയാള വിദഗ്ദരും കുമ്പള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.












Leave a Reply