
രാജപുരം: ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.കാസർഗോഡ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും കാഞ്ഞങ്ങാട്
ത്രേസ്യാമ്മാസ് ഐ ക്ലിനിക് ഹോസ്പിറ്റലിന്റെയും
സഹകരണത്തോടെയാണ് പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
സെപ്റ്റംബർ പതിമൂന്നാം തീയതി ശനിയാഴ്ച
രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണിവരെ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾഓഡിറ്റോറിയത്തിൽ വച്ചാണ് ക്യാമ്പ് .
ജനറൽ മെഡിസിൻ,
ചെവി – മൂക്ക് – തൊണ്ട രോഗ വിഭാഗം,കണ്ണ് രോഗ പരിശോധന,പീഡിയാട്രിക്,ജീവിതശൈലി രോഗ അവബോധം എന്നിവയാണ് ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ.ഈ ക്യാമ്പ് എല്ലാവർക്കും സൗജന്യമാണ്.












Leave a Reply