കോൺഗ്രസ്സ് കള്ളാർ , പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം പോലീസ് സ്റ്റേഷന് മുന്നിൽജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.


രാജപുരം: യൂത്ത് കോൺഗ്രസ്സ് നേതാവ് വി എസ് സുജിത്തിനെ ക്രുരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജപുരം പോലീസ് സ്റ്റേഷന് മുന്നിൽ കള്ളാർ ,പനത്തടി മണ്ഡലം കോൺ ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ഡിസിസി വൈസ് പ്രസിഡൻ്റ് ജെയിംസ് പന്തംമാക്കൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് കള്ളാർ മണ്ഡലം പ്രസിഡൻ്റ് എം എം സൈമൺ അധ്യക്ഷത വഹിച്ചു. യു ഡി എഫ് കാഞ്ഞാങ്ങാട് നിയോജകമണ്ഡലം കൺവീനർ സി വി ഭാവനൻ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജോണി തോലാംമ്പൂഴ , ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി സജിപ്ലച്ചേരി, എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് പനത്തടി മണ്ഡലം പ്രസിഡൻ്റ് കെ ജെ ജെയിംസ് സ്വാഗതവും കോൺഗ്രസ്സ് കള്ളാർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഗീത പി നന്ദിയും പറഞ്ഞു. രാജപുരം ടൗണിൽ നിന്ന് പ്രകടനവുമായാണ് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *