മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത സർക്കാറായി എൽ. ഡി. എഫ് സർക്കാർ മാറി പി കെ ഫൈസൽ
ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത വകുപ്പായി ആരോഗ്യവകുപ്പ് മാറിയെന്നും ആതുര ശുശ്രൂഷ രംഗത്ത് പാവപ്പെട്ട ജനങ്ങളുടെ അഭയകേന്ദ്രമായ സർക്കാർ മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരും ആരോഗ്യ വകുപ്പും നോക്കുത്തിയാക്കിയതിന്റെ ഒടുവിലത്തെ സംഭവമാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ഒരു വീട്ടമ്മ അതിദാരുണമായി മരണപ്പെടാനുണ്ടായ കാരണമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു.
കേരളത്തിലെ ആരോഗ്യ മേഖല ആകെ തകർന്നിരിക്കുകയാണ്. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിന് പകരം ചാനലുകളുടെ മുമ്പിൽ പോയി പച്ചക്കള്ളം പ്രചരിപ്പിച്ച് രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി കോടോം ബേളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒടയഞ്ചാൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം
മണ്ഡലം പ്രസിഡന്റ് വി ബാലകൃഷ്ണൻ ബാലൂർ അദ്യക്ഷം വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ്കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ, നേതാക്കളായ പി എ ആലി, ബാബു മാണിയൂർ, കെ ജെ ജെയിംസ്, കെ ബാലകൃഷ്ണൻ നായർ, സജി പ്ലാച്ചേരി, പി യു മുരളീധരൻ നായർ, ജിനി ബിനോയ്, നർക്കല രാമകൃഷ്ണൻ, വിനോദ് നായിക്കയം, രാമചന്ദ്രൻ ആലടുക്കം എന്നിവർ സംസാരിച്ചു

മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത സർക്കാറായി എൽ. ഡി. എഫ് സർക്കാർ മാറി പി കെ ഫൈസൽ












Leave a Reply