സമഗ്ര ശിക്ഷ കേരളക്ക് കേന്ദ്ര വിഹിതം അനുവദിക്കുന്നില്ല. ജീവനക്കാർ പ്രതിസന്ധിയിൽ ജൂലൈ 1 ന് എസ് എസ് കെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ
സമഗ്ര ശിക്ഷ കേരളയിൽ (എസ് എസ് കെ)ഓഫീസ് ജീവനക്കാരും, അധ്യാപകരും ഉൾപ്പെടെ, ഏഴായിരത്തോളം പേർക്ക് ശമ്പളം മുടങ്ങി ഏപ്രിൽ മാസത്തെ ശമ്പളമാണ് ഒടുവിൽ ലഭിച്ചത് മെയ്,ജൂൺ മാസങ്ങളിലെ ശമ്പളവും ഇനിയും വൈകുമെന്ന് സൂചന ലഭിച്ചതോടെ സമഗ്ര ശിക്ഷ കേരളയിലെ ഓഫീസ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് എജുക്കേഷണൽ പ്രോജക്ട് എംപ്ലോയിസ് യൂണിയൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ ജൂലൈ ഒന്നിന് സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
എസ് എസ് കെയുടെ 60% ഫണ്ടും കേന്ദ്രം വകയിരുത്തണം എന്നിരിക്കെ കഴിഞ്ഞ 22 മാസക്കാലത്തോളം ആയി കേന്ദ്രവിഹിതം അനുവദിക്കുന്നില്ല.
വലിയ പ്രതിസന്ധിയിലൂടെയാണ് ഓരോ ജീവനക്കാരും കടന്നുപോകുന്നത് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ ആയമാർ,അക്കൗണ്ടന്റ്,ഡാറ്റാ എൻട്രി ഓപ്പറേറ്റർ,എം ഐ എസ് കോഡിനേറ്റർമാർ,ഓഫീസ് അസിസ്റ്റൻറ്,ഡ്രൈവർമാർ,എൻജിനീയർ,ഓവർസിയർമാർ,അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് വലിയ പ്രയാസമാണ് വന്നുചേർന്നിട്ടുള്ളത്.ഈ പ്രതിസന്ധി എല്ലാം നിലനിൽക്കെ ഓഫീസ് ജീവനക്കാരായ മുഴുവൻ തൊഴിലാളികളും അധ്യാപകരും എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് മുന്നോട്ടുപോകുന്നുണ്ട്.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരെയും,സമഗ്ര ശിക്ഷ കേരളയ്ക്ക് കേന്ദ്രം നൽകാനുള്ള മുഴുവൻ വിഹിതവും അനുവദിക്കണമെന്നും,ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി ലഭ്യമാക്കണമെന്നും,
ജീവനക്കാരെ പട്ടിണിക്കിടാതെ സംരക്ഷിക്കണമെന്നും മുദ്രാവാക്യമുയർത്തി ജൂലൈ ഒന്നിന് രാവിലെ ജില്ലാ കേന്ദ്രങ്ങളിൽ കേരള സ്റ്റേറ്റ് എജുക്കേഷണൽ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണം എന്ന്
കേരള സ്റ്റേറ്റ് എജുക്കേഷനിൽ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു













Leave a Reply