ജന്മദിനത്തിന് അർത്ഥം പകർന്ന് ഒരു വീൽചെയർ; മകൾ മുർഷിദയുടെ ഒമ്പതാം ജന്മദിനം സേവനത്തിന് സമർപ്പിച്ച് അസ്കർ–റസീന ദമ്പതികൾ

മൊഗ്രാൽ പുത്തൂർ :ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സ്വന്തം കുടുംബത്തിൽ മാത്രം ഒതുക്കാതെ സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് അസ്കർ–റസീന ദമ്പതികൾ.തങ്ങളുടെ മകൾ മുർഷിദയുടെ ഒമ്പതാം ജന്മദിനത്തോടനുബന്ധിച്ച്, രോഗികൾക്ക് ആശ്വാസമാകുന്ന വീൽചെയറിനുള്ള തുക ഷഹീദ് സൈനുൽ ആബിദ് കൾച്ചറൽ സെന്ററിന് വേണ്ടി നസീർ ആസാദ് നഗറിന് കൈമാറി. സെന്ററിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വീൽചെയർ ആവശ്യക്കാർക്ക് സൗജന്യമായി ഉപയോഗിക്കാൻ ലഭ്യമാക്കും.തുക കൈമാറുന്ന ചടങ്ങിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സെമീർ,റഹ്മാൻ,അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.ആഘോഷങ്ങൾ ആഡംബരത്തിലല്ല, മറിച്ച് മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും പകരുന്ന പ്രവർത്തനങ്ങളിലൂടെയാണെന്ന് ഈ കുടുംബം സമൂഹത്തിന് മാതൃകയായി തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *