പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ‘ഉയരെ’ വാർഡ് തല കമ്മിറ്റി രൂപീകരിച്ചു

പാണത്തൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സ്കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനം ഉപേക്ഷിച്ച കുട്ടികളെ വീണ്ടും വിദ്യാലയങ്ങളിലെത്തിക്കുന്നതിനുമായി നടപ്പാക്കുന്ന ‘ഉയരെ’ പദ്ധതിയുടെ വാർഡ് തല കമ്മിറ്റി രൂപീകരണ യോഗം പാറക്കടവ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

വാർഡ് മെമ്പർ എം. ഷിബു യോഗം ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ രമേഷ് ആർ. അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഷിനു എം. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. നെല്ലിക്കുന്ന് പഠനമുറിയിലെ ഫെസിലിറ്റേറ്റർ ശ്രുതി, ഊര് മൂപ്പന്മാരായ ബാലൻ (നെല്ലിക്കുന്ന്), പ്രസന്ന (നെരോടി ), ധനലക്ഷ്മി (കുണ്ടുപ്പള്ളി )എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

യോഗത്തിൽ ‘ഉയരെ’ പദ്ധതിയുടെ വാർഡ് തല കമ്മിറ്റി രൂപീകരിക്കുകയും, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും പഠനത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും തുടർപരിപാടികളും നടത്താൻ തീരുമാനിക്കുകയും ചെയ്തു

ഫെസിലിറ്റേറ്റർ ശാലിനി ബിനു സ്വാഗതവും പ്രമോട്ടർ സുമിത്ര നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *